ഓക്സ്ഫോർഡ് ഡിക്ഷണറി ക്ക് വർഷം തോറും ഒരു പതിവുണ്ട്. 'Word of the Year' ആയി ഒരു വാക്കിനെ അങ്ങ് പ്രഖ്യാപിക്കും. ആ വർഷം വാർത്തകളിലൊക്കെ നിറഞ്ഞു നിന്ന,ചാനൽ ചർച്ചകളും അല്ലാത്ത ചർച്ചകളും ഉദാരമായി എടുത്തുപയോഗിച്ച,ഗൂഗിളിലും ട്വിറ്ററിലുമൊക്കെ ട്രെൻഡിംഗ് ആയ ഒരു വാക്കായിരിക്കും മിക്കവാറും ആ സൂപ്പർസ്റ്റാർ വാക്ക്. 2020 എന്ന ' മഹത്തായ ' വർഷം അവസാനിക്കുമ്പോൾ Word of the Year കണ്ടുപിടിക്കാൻ ഓക്സ്ഫോർഡ് ഡിക്ഷണറിക്ക് മുൻവർഷങ്ങളിലേതുപോലെ കഷ്ടപ്പെടേണ്ടി വരില്ല. അത്ര പോപ്പുലർ അല്ലാതിരുന്ന,തികച്ചും ടെക്നിക്കലായ 'quarantine', 'pandemic', 'lock-down' എന്നീ മൂന്നു വാക്കുകളിൽ ഒന്നായിരിക്കും Word of the Year 2020 എന്നു ഞാൻ പ്രവചിക്കുന്നു. വർഷാവസാനം വരെ COVID പിടിപെടാതെ ജീവനോടെയുണ്ടെങ്കിൽ പ്രവചനം ഫലിച്ചോ എന്നറിയാം!
What an year it has been so far! ഈ വർഷം തുടങ്ങിയപ്പോ നമുക്കെല്ലാവർക്കും എന്തെല്ലാം പ്ലാനുകളായിരുന്നു! ജോലി,പഠനം,വിവാഹം,യാത്ര ഇങ്ങനെ പലതിനെപ്പറ്റിയും.ഇക്കൊല്ലമെങ്കിലും ഒന്നു കരപറ്റണം എന്ന് നമ്മളിൽ ഭൂരിഭാഗം പേരും ചിന്തിച്ചിട്ടുണ്ടാവും - എല്ലാ വർഷാരംഭത്തിലും ചിന്തിക്കുന്നതുപോലെ. എന്നാൽ, നാലുമാസങ്ങൾക്കിപ്പുറം നമ്മുടെയെല്ലാം മനസ്സിൽ മറ്റൊരു ചിന്ത മാത്രമേ കാണാൻ സാധ്യതയുള്ളു - "നാശംപിടിച്ച ഈ ലോക്ഡൗണും കൊറോണ ഭീതിയും എന്ന് ഒന്നടങ്ങും!"
ഉറപ്പായിട്ടും ഇതെല്ലാം കഴിഞ്ഞൊരു സമയം ഉടൻതന്നെയുണ്ടാകും. അപ്പോഴത്തെ ലോകം,അന്നേരത്തെ ജീവിതം, ഇതൊക്കെ എങ്ങനെയിരിക്കും?
'പണ്ടേ ദുർബ്ബല, ഇപ്പോൾ ഗർഭിണിയും - വയറ്റിൽ ട്വിൻസും' എന്ന് പറഞ്ഞതുപോലെയായി ഇന്ത്യയുടെ കാര്യം.കൊറോണ പ്രശ്നങ്ങൾക്ക് മുൻപേ തന്നെ വമ്പൻ പ്രതിസന്ധിയിലൂടെയായിരുന്നു രാജ്യം കടന്നുപോയ്ക്കൊണ്ടിരുന്നത്. ജി.ഡി.പി. വളർച്ചാനിരക്ക്,ഇൻഡസ്ട്രിയൽ ഔട്പുട്,നികുതിപ്പണത്തിന്റെ വരവ് ഇവയിലൊക്കെ വളരെയധികം പിറകിലായിരുന്നെങ്കിലും തൊഴിലില്ലായ്മ, വിലക്കയറ്റം എന്നിവയിലൊക്കെ മികച്ച 'മുന്നേറ്റ'മായിരുന്നു. കൊറോണ രോഗബാധയും തുടർന്നുണ്ടായ ലോക്ഡൗണും Indian economy ക്ക് ഏല്പിച്ചിരിക്കുന്ന ആഘാതം ചെറുതല്ല.
Lets be realistic.കാര്യങ്ങൾ ഇനിയങ്ങോട്ട് അത്ര വെടിപ്പായിരിക്കില്ല. Private businesses എല്ലാംതന്നെ വൻ നഷ്ടങ്ങളാണ് സഹിക്കുന്നത് - അതിൽ വൻകിട-ചെറുകിട വ്യത്യാസങ്ങളൊന്നുമില്ല.അംബാനി റിലയൻസിന്റെ ഓഹരി വിറ്റതും കോടീശ്വരനായ എണ്ണ വ്യാപാരി നഷ്ടത്തിന്റെ ആഘാതം സഹിക്കാനാവാതെ ദുബായിൽ ആത്മഹത്യ ചെയ്തതുമെല്ലാം നാം ഈയടുത്തുതന്നെ വായിച്ച വാർത്തകളാണ്.ഗവൺമെന്റിന്റെ കാര്യമെടുത്താൽ,ഒന്നാമതുതന്നെ,കയ്യിൽ കാശില്ലാത്തതുകൊണ്ട് ഉള്ള മുതലൊക്കെ ഒരറ്റത്തുനിന്ന് വിറ്റുപെറുക്കി വെളുപ്പിച്ചു വരുമ്പോഴാണ് കൊറോണയുടെ വരവ്. ആരോഗ്യരംഗത്തുണ്ടായ അധിക ചെലവും സംസ്ഥാനങ്ങൾക്കുള്ള റീഹാബിലിറ്റേഷൻ എയ്ഡ്സും ഒക്കെ കഴിഞ്ഞപ്പോൾ സർക്കാരും ഒരു belt-tightening നു നിർബന്ധിതമാകും എന്നതിൽ സംശയമില്ല.പറഞ്ഞുവരുന്നത്, ഉദ്യോഗാർഥികൾക്കും സംരംഭകർക്കുമൊക്കെ കുറച്ചധികം കഷ്ടപ്പാടാണ് ഉടൻതന്നെ വരാൻ പോകുന്നത് - "പണിവരുന്നുണ്ടവറാച്ചാ!"
കരുതിയിരിക്കുക.അവസരങ്ങൾ കുറയും. സ്വാഭാവികമായും മത്സരം മുമ്പത്തെതിനേക്കാൾ കടുപ്പമാകും.വീണുകിട്ടുന്ന ചെറിയൊരു അവസരം പോലും പാഴാക്കരുത്. Its literally going to be a dog-eat-dog world out there!
ഒന്ന് ചീയുമ്പോഴാണല്ലോ മറ്റൊന്നിനു വളമാകുക.ഈ വർധിച്ച മത്സരവും ലോക്ഡൗണുമെല്ലാം,മത്സരപ്പരീക്ഷാ കോച്ചിംഗ് സ്ഥാപനങ്ങളുടെയും അവയുടെ ഒൺലൈൻ ഗുരുക്കൻമാരുടെയും പെറ്റുപെരുകലിനു കാരണമാകും. ഇത് മറ്റൊരു phenomenaon നു വഴിയിടും. ഇന്ത്യയിലെ cheap data rates ഈ കോച്ചിംഗ് സൗകര്യങ്ങൾ എല്ലാവർക്കും എളുപ്പത്തിൽ അക്സസിബിൾ ആക്കും. Suddenly, everyone will become an expert in everything. ഇതുമൂലം മത്സരപ്പരീക്ഷകളുടെയെല്ലാം കട്ടോഫ് skyrocket ചെയ്യുന്നത് ഉടൻതന്നെ നാം കാണും. കോച്ചിംഗ് ഇല്ലാതെ, ഒരു rural background ൽ നിന്നു വരുന്ന ഒരു ഉദ്യോഗാർത്ഥിക്ക് റിസർവ്വേഷന്റെ സഹായമില്ലാതെ ഒരു ജോലി തരപ്പെടുത്തുന്ന കാര്യം ഇനിയങ്ങോട്ട് നല്ല ബുദ്ധിമുട്ടായിരിക്കും.
ജോലിക്കാർ പലർക്കും അവരുടെ ശമ്പളത്തിൽ നേരിട്ടോ അല്ലാതെയോ ഉള്ള ഇടിവ് പ്രതീക്ഷിക്കാം. ശമ്പളത്തിലുള്ള കുറവും പുതിയ ജോലിക്കാർ സൃഷ്ടിക്കപ്പെടാത്തതും economy യിൽ സ്പെൻഡിംഗ് കുറയ്ക്കും.ഇത് ബിസിനസുകളുടെ വളർച്ചയെ പിന്നെയും ബാധിക്കും. Depression എന്ന അപകടകരമായ അവസ്ഥയിലേക്ക് economy തള്ളിയിടപ്പെട്ടേക്കാവുന്ന സാദ്ധ്യത തള്ളിക്കളയാനാവില്ല.(കൂടുതൽ തള്ളുന്നില്ല)
Hyperglobalisation repudiation - കടിച്ചാൽ പൊട്ടാത്ത വാക്കുകളൊക്കെ കേട്ട് ഞെട്ടേണ്ട. സംഗതി സിംപിളാണ്. 1970-കളിൽ തുടങ്ങി,തൊണ്ണൂറുകളിൽ ശക്തിപ്രാപിച്ച ആഗോളവത്കരണം എന്ന പ്രക്രിയയുടെ അന്ത്യകൂദാശയെ, 2018-ലെ Economic Survey of India സ്നേഹപൂർവം വിളിച്ച പേരാണത്. കൊറോണ എന്ന മഹാമാരി ലോകത്തിന് നൽകിയ ഏറ്റവും വലിയ സംഭാവനകളിൽ ഒന്നായിരിക്കും, വേഗത കുറയുകയായിരുന്ന ആഗോളവൽക്കരണത്തിന് ഒരു സഡൻ ബ്രേക്ക് ഇടുക എന്നത്.2019 ഡിസംബറിൽ ചൈനയിലെ വുഹാനിൽ പ്രത്യക്ഷപ്പെട്ട വൈറസ് വെറും 2-3 മാസത്തിനുള്ളിൽ ലോകത്തിന്റെ മറ്റേ അറ്റത്തുള്ള രാജ്യങ്ങളിലെ പതിനായിരക്കണക്കിന് ജനങ്ങളെ കൊന്നൊടുക്കാൻ പ്രധാന കാരണം, ലോകരാജ്യങ്ങൾ തമ്മിലുള്ള interaction and integration അത്രക്ക് seamless and intense ആയതിനാലാണ്. ഈ അവസ്ഥക്ക് already മാറ്റം സംഭവിച്ചുകഴിഞ്ഞു.രാജ്യങ്ങൾ അവയുടെ അതിർത്തികൾ കൊട്ടിയടച്ചു. മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരെ ഓരോ രാജ്യവും ഇനിമുതൽ വർധിച്ച കരുതലോടെയായിരിക്കും വീക്ഷിക്കുക. Foreign immigration, വിദേശ ജോലി,വിദേശ യൂണിവേഴ്സിറ്റികളിലെ പഠനം എന്നിവയൊക്കെ ഇനി മുന്പത്തേതിനെക്കാൾ വിഷമം പിടിച്ചതാകും. ഇത് domestic resources-ന്റെ മേലുള്ള സമ്മർദം പിന്നെയും കൂടുതലാക്കും.
ഇപ്രകാരമുള്ള അവസ്ഥാവിശേഷങ്ങൾ hypernational and far-right നേതാക്കന്മാരുടെ വളർച്ചയ്ക്ക് ശക്തിപകരും. വരുംകാലങ്ങളിൽ കൂടുതൽ Trump -മാരെയും Bolsonaro-മാരെയും പ്രതീക്ഷിക്കുക. അവരൊന്നും മറ്റൊരു ഹിറ്റ്ലർ ആയി മാറാതിരിക്കാൻ പ്രാർത്ഥിക്കുക. (ഇല്ലെങ്കിൽ മരുന്നിന് പകരം കീടനാശിനി കുടിക്കാൻ തയ്യാറാവുക.)
തീവ്ര വലതുപക്ഷ നേതാക്കന്മാരെപ്പോലെ തന്നെ ശുക്രനുദിക്കാൻ പോകുന്ന മറ്റൊരു വിഭാഗമായിരിക്കും ആൾദൈവങ്ങളും കൾട്ടുകളും. മഹാമാരിയും വറുതിയുമെല്ലാം ദൈവം എന്ന കോൺസെപ്റ്റിലുള്ള ജനങ്ങളുടെ വിശ്വാസത്തെ ഇല്ലാതാക്കും, അവർ കൂടുതലായി ശാസ്ത്രത്തിലും യുക്തിയിലും ആശ്രയിക്കും എന്നൊക്കെയുള്ള വാദങ്ങളിൽ എനിക്ക് വിശ്വാസമില്ല. If anything, ഈ രോഗവും തുടർന്നുണ്ടായ അരക്ഷിതാവസ്ഥയുമെല്ലാം സാധാരണ ജനങ്ങളെ ഒരു all-powerful being-ൽ വിശ്വാസമർപ്പിക്കുന്നതിനു പ്രേരിപ്പിക്കും. ഇൗ വിശ്വാസത്തെ മുതലെടുക്കാൻ അനേകം ആൾദൈവങ്ങൾ അവതരിക്കും-ഒൺലൈനിലും ഓഫ് -ലൈനിലും.
ഇത്രയും നെഗറ്റീവ് അടിച്ച സ്ഥിതിക്ക് ഇനി അല്പം പോസിറ്റീവ് ആകുന്നതിൽ തെറ്റില്ല. പല കുടുംബങ്ങളിലും ഈയൊരു ലോക്ഡൗൺ കാലഘട്ടം വേണ്ടിവന്നു, കുറേക്കാലത്തിനുശേഷം അംഗങ്ങളെല്ലാവർക്കും ഒരുമിച്ച് ഒരു സ്ഥലത്ത് കുറച്ചധികം നാൾ ചെലവഴിക്കാൻ. അറ്റുപോയ സുഹൃദ്ബന്ധങ്ങൾ പുനരുജ്ജീവിപ്പിക്കാൻ പലരും ഈ സമയത്തെ വിനിയോഗിച്ചു. സമീപസ്ഥരല്ലാതിരുന്നവർ Zoom,WhatsApp മുതലായ സങ്കേതങ്ങളുപയോഗിച്ച് സ്നേഹവും സൗഹൃദവും പങ്കിട്ടു. ചുറ്റും അരങ്ങേറുന്ന ദുരന്തത്തിനും അരക്ഷിതാവസ്ഥയ്ക്കും ഇടയിൽ ആശ്വാസമാകുന്നത് ഒരുപിടി നല്ല ബന്ധങ്ങളാണ് എന്ന തിരിച്ചറിവ് കൊറോണ യുടെ സംഭാവനയാണ്.വ്യക്തിബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്നതിൽ, വരുംകാലങ്ങളിൽ ആൾക്കാർ കൂടുതൽ ബദ്ധശ്രദ്ധരാകും.
Incompatible ആയ work schedules മൂലം കുടുംബജീവിതം സ്മൂത്ത് ആയി കൊണ്ടുപോകാൻ കഷ്ടപ്പെട്ടിരുന്ന യുവദമ്പതികൾ മിക്കവർക്കും ഈ കൊറോണക്കാലം അവിസ്മരണീയമായിരിക്കും. Thanks to work-from-home,ഇവരിൽ പലർക്കും ഈ ലോക്ഡൗൺ പീരിയഡ് ഒരു honeymoon-at-home ആയി മാറാനാണ് സാധ്യത. വെറുതെയല്ല, പത്തുമാസങ്ങൾക്കപ്പുറം 2021 ജനുവരി - ഫെബ്രുവരി കാലഘട്ടത്തിൽ ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ഒരു ' ബേബി ബൂം ' പ്രതീക്ഷിക്കുന്നത്.
2014 - ൽ ഇറങ്ങിയ 'ഹൗ ഓൾഡ് ആർ യൂ' സിനിമയ്ക്കു ശേഷം, അടുക്കളത്തോട്ടം ഉണ്ടാക്കുന്നതിലും സ്വന്തം പറമ്പിൽ സ്വന്തമായി കുറച്ച് കൃഷിപ്പണിയൊക്കെ ചെയ്യുന്നതിലും മലയാളികൾ വർധിച്ച താൽപര്യം കാണിക്കുന്നത് ഒരുപക്ഷേ ഈ ലോക്ഡൗൺ കാലത്തായിരിക്കും. വരാൻ പോകുന്ന വറുതിയെക്കുറിച്ചുള്ള ആശങ്ക പലരെയും, ഉള്ള സ്ഥലത്ത് കുറച്ച് കപ്പയും കാച്ചിലും ചേമ്പുമൊക്കെ വച്ചുപിടിപ്പിക്കാൻ പ്രേരിപ്പിച്ചു. ഇൗ പ്രവണതയ്ക്ക് ആക്കം കൂടാനാണ് ഇനി സാദ്ധ്യത. ജിമ്മിലൊക്കെ പോയി ബാർബെൽസും ക്രോസ്ഫിറ്റുമൊക്കെ അടിച്ച് മസിൽ പെരുപ്പിക്കുന്നതിലും 'ഒരിത്' കിട്ടും, പറമ്പിലിറങ്ങി രണ്ടുചോട് കിളച്ചാൽ എന്ന് പല ജിമ്മന്മാരും തിരിച്ചറിഞ്ഞതും ഇക്കാലത്താണ്.
വ്യക്തിശുചിത്വത്തിലും പരിസരശുചിത്വത്തിലും ആരോഗ്യപരിപാലനത്തിലുമൊക്കെ ജനങ്ങൾ കൂടുതൽ ബോധവാന്മാരാകും എന്നൊക്കെയാണ് പല വിദഗ്ദ്ധന്മാരും നിരീക്ഷിക്കുന്നത്. അങ്ങനെ ആയാൽ നന്ന്. എന്നാൽ,some habits are hard to kill. രണ്ടു വർഷങ്ങൾക്ക് മുൻപ് മഹാപ്രളയം വന്നപ്പോഴും നമ്മൾ ഇങ്ങനെ പല തീരുമാനങ്ങളെപ്പറ്റിയും കേട്ടിരുന്നു. വനനശീകരണം തടയും, അനധികൃത കയ്യേറ്റം തടയും, അങ്ങനെ പലതും. പക്ഷേ പ്രളയം വന്നുപോയി സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നപ്പോൾ എല്ലാവരും എല്ലാം മറന്നു - സർക്കാരും,മാധ്യമങ്ങളും,ജനങ്ങളും.ശങ്കരൻ പിന്നെയും തെങ്ങേൽ തന്നെ! കൊറോണ പഠിപ്പിച്ച പാഠങ്ങൾ നാം അതുപോലെ മറന്നുകളയില്ലെന്ന് പ്രതിജ്ഞയെടുക്കാം.