തനിക്കു താനോളം പോന്നൊരു തുണ
നിനച്ചിടാ മർത്യനു ലോകേ
പോയിടാം ദൈവം പോലുമകലെ,തനി-
ച്ചായിടാം അലറും ഭാവിക്കു മുന്നിൽ
പരിഹസിച്ചിടാം,പലരടക്കം പറഞ്ഞിടാം
പരിതപിച്ചിടും ചിലരയ്യോ ഭാഗ്യക്കേടെന്നും
പതറരുത്,ഭയമരുതാശന്കയരുത്
ശക്തനാവുക,ധീരനാവുക പോരാളിയാവുക
ഉണ്ടൊരു പുലരിയേതുകൊടും രാത്രിക്കും
അകലെയല്ലതുവെറും നിമിഷങ്ങൾക്കപ്പുറം............