Wednesday, 16 April 2014

ക്യാംപസിൽ മുഴങ്ങണോ മുദ്രാവാക്യം?


മാതാപിതാക്കളുടെ തീരുമാനങ്ങളെ ഒരുമാതിരിപ്പെട്ട മക്കളെല്ലാം എതിർക്കുക സാധാരണമാണ്.മക്കളുടെ നന്മ മാത്രമാണ് അവരുടെ ലക്ഷ്യമെന്കിലും മക്കൾക്ക് അത് പലപ്പോഴും അംഗീകരിക്കാൻ സാധിക്കാതെ വരുന്നു.ക്യാംപസ് രാഷ്ട്രീയം നിരോധിക്കാനുള്ള സർക്കാർ നീക്കവും തുടർന്നുള്ള പ്രതിഷേധങ്ങളും ഇങ്ങനെയൊരു Parent-Child conflict തന്നെയാണ്.

 ക്യാംപസിൽ മുഴങ്ങണോ മുദ്രാവാക്യങ്ങൾ?ചെറിയൊരു ചർച്ചയാവാം.

ഒന്നാമതായി,ക്യാംപസ് രാഷ്ട്രീംയം
കൊണ്ട് വിദ്യാർത്ഥികൾക്ക് പറയത്തക്ക
മെച്ചമൊന്നും ഉണ്ടാവുന്നില്ല.ചില
കുട്ടിനേതാക്കൾക്ക് നേതാവു
ചമയാമെന്നും നിസ്സാര കാര്യങ്ങളുടെ പേരിൽ
പഠിപ്പു മുടക്കാമെന്നും മുതിർന്ന
നേതാക്കൻമാർക്ക് ചുളുവിൽ എന്തിനും പോന്ന
കിന്കരൻമാരെ ലഭ്യമാക്കാമെന്നും മാത്രമാണ്
ക്യാംപസ് രാഷ്ട്രീയത്തിന്റ്റെ
ഉപയോഗം.രണ്ടാമതായി ക്യാംപസ്
രാഷ്ട്രീംയം പഠനത്തിലുള്ള വിദ്യാർത്ഥികളുടെ
ശ്രദ്ധ കുറയ്ക്കുന്നു.ചിലരെങ്കിലും ക്യാംപസ്
രാഷ്ട്രീംയം വഴി ഭാവിയിൽ
വലിയ നേതാക്കൻമാർ
ആയിത്തീരുന്നുണ്ടെങ്കിലും ഭൂരിഭാഗവും പഠനവും
ഉപേക്ഷിച്ച്
യുവത്വത്തിന്റ്റെ ചോരത്തിളപ്പിൽ
സ്വന്തം ഭാവി
തുലയ്ക്കുകയാണ്.മൂന്നാമതായി,അമിതമായ political
activism കേരളത്തിൽ
വളരാനും,ക്രിയാത്മകമായ പല
മേഖലകളിലേക്കും ഉപയോഗപ്പെടുത്താമായിരുന്ന
യുവാക്കളുടെ ഊർജ്ജം,
വിലകുറഞ്ഞ,ഒട്ടുമേ ഉപകാരപ്രദവുമല്ലാത്ത
പ്രതിഷേധപ്രകടനങ്ങൾക്കും പ്രവർത്തനങ്ങൾക്കുംവേണ്ടി പാഴാക്കപ്പെടാനും
പ്രധാന കാരണം ക്യാംപസ്
രാഷ്ട്രീംയം തന്നെയാണ്.

സർക്കാർ നീക്കം രാഷ്ട്രീയബോധമില്ലാത്ത ഒരു
തലമുറയെ ഇവിടെ സൃഷ്ടിക്കുമെന്ന
ആരോപണം അടിസ്ഥാനരഹിതമാണ്. ക്യാംപസ്
രാഷ്ട്രീംയം രാഷ്ട്രീയബോധമുള്ള ഒരു
തലമുറയെ അല്ല, രാഷ്ട്രീയപക്ഷപാതമുള്ള
(politically biased) ഒരു
തലമുറയെയാണ്
സൃഷ്ടിക്കുന്നത്.രാഷ്ട്രീയാവബോധം ഉണ്ടാവേണ്ടത്
സ്വതന്ത്രമായ
ചിന്തയിലൂടെയും വിശകലനത്തിലൂടെയുമാണ്.ചെറുപ്പത്തിലേതന്നെ ഏതെങ്കിലും
പാർട്ടിയുടെ സ്വാധീനവലയത്തിൽ അകപ്പെടുന്ന
വ്യക്തി,സ്വതന്ത്രമായി
ചിന്തിക്കാനുള്ള തൻറ്റെ കഴിവിനെ അടിയറവു
വയ്ക്കുന്നു. ക്യാംപസ്
രാഷ്ട്രീംയം നിരോധിച്ചാലും രാഷ്ട്രീയവും സാമൂഹികവുമായ
വിഷയങ്ങളെ
സംബന്ധിച്ചുള്ള
ആരോഗ്യപരമായ,നിഷ്പക്ഷമായ
വിശകലനവും ചർച്ചയും ക്യാംപസിൽ
തുടരാവുന്നതാണ്.അതുവഴി മെച്ചപ്പെട്ട
രാഷ്ട്രീയാവബോധവും സാമൂഹിക
പ്രതിബദ്ധതയുമുള്ള ഒരു തലമുറ
ഇവിടെയുണ്ടാവും.

സർക്കാർ നീക്കം സ്വാശ്രയ
കോളജുകളെ പ്രീതിപ്പെടുത്താൻ എന്നുള്ള
ആരോപണത്തിലും കഴമ്പില്ല.നിരോധനം
മൂലം മറ്റുള്ള കോളജ് മാനേജ്മെന്റ്റുകൾക്ക്
നേട്ടമാണ് ഉണ്ടാവുക. മറ്റുള്ള
കോളജുകൾക്കു നേട്ടമുണ്ടാക്കിക്കൊടുത്തിട്ട്
സ്വാശ്രയ
കോളജുകൾക്കെന്തുകാര്യം?


ഈ ധീരമായ തീരുമാനം നടപ്പിലായാൽ സർക്കാർ
താൽക്കാലികമായി പല വിമർശനങ്ങളെയും
നേരിടേണ്ടി വന്നേക്കാം.പക്ഷേ ഇതൊരു
ശരിയായ തീരുമാനമായിരുന്നെന്നു കാലം
തെളിയിക്കും.തീർച്ച.

No comments:

Post a Comment