മതമെന്ന ചട്ടക്കൂടെന്തിനു മർത്യനു നേർ-
ഗതിയിൽ പോമൊരു മനമുണ്ടെന്കിൽ
കനമേറെക്കുറഞ്ഞേനെൻ മനസ്സിനു-
മെൻ ജീവിതവും മറ്റൊന്നായേനേ....
ഇതു വായിച്ചപ്പോൾ എന്നെക്കുറിച്ചു നിങ്ങളുടെ മനസ്സിൽ ഒരു കൊടും നിരീശ്വരവാദിയുടെയോ അല്ലെന്കിൽ ഒരു സ്യൂഡോ സ്വതന്ത്രചിന്തകന്റ്റെയോ ചിത്രമായിരിക്കാം രൂപപ്പെട്ടത്.ആ ചിത്രം തത്കാലം അങ്ങനെതന്നെ നില്ക്കട്ടെ.മനസ്സിൽ പലപ്പോഴും തോന്നിയ പല സംശയങ്ങൾക്കും ഉത്തരമായി ഞാൻ വിശ്വസിക്കുന്ന ചില ചിന്തകൾ പന്കുവയ്ക്കാൻ ആഗ്രഹിക്കുന്നു.ബോറടിച്ചാൽ പ്രിയ വായനക്കാരാ/വായനക്കാരീ,ക്ഷമിക്കുക. വരും പോസ്ടുകളിൽ നിങ്ങളെ കൂടുതൽ എന്ടർടെയ്ൻ ചെയ്യാൻ ഞാൻ ശ്രമിക്കാം.
മതം,വിശ്വാസം,ഈശ്വരൻ എന്നീ വിഷയങ്ങൾ എക്കാലവും തീവ്രമായ ചർച്ചകൾക്കും സംവാദങ്ങൾക്കും പാത്രങ്ങളാണ്.എന്നെയും പല ചോദ്യങ്ങളും അലട്ടിയിരുന്നു.ദൈവം ഉണ്ടോ?പ്രാർത്ഥനകൾ എന്തിന്?അവ ഫലപ്രദങ്ങളാണോ?മതത്തിന്റ്റെ പ്രസക്തി എന്ത്? തെറ്റുചെയ്താൽ നാം ശിക്‌ഷിക്കപ്പെടുമോ?എന്തൊക്കെയാണ് തെറ്റുകൾ?എന്തൊക്കെ തെറ്റല്ല?എന്തുകൊണ്ട് നാം തെറ്റെന്നു വിചാരിക്കുന്നവ ചെയ്യുന്നവർക്ക് ഉയർച്ചയും അവയൊന്നും ചെയ്യാത്ത നമുക്ക് ഉയർച്ച ഇല്ലായ്മയും പലപ്പോഴും താഴ്ചയും സംഭവിക്കുന്നു?
ദൈവം ഉണ്ട്.അല്ലെന്കിൽ ദൈവം എന്ന സന്കൽപം മനുഷ്യന് ആവശ്യമുണ്ട്.കാരണം?കാരണം,മനുഷ്യൻ ഒരിക്കലും ഒരു സൂപ്പർമാൻ അല്ല.അവന്റ്റെ കഴിവുകൾക്ക് ഒരു പരിധിയുണ്ട്.പക്ഷേ ദൈനംദിന ജീവിതത്തിൽ നാം നേരിടേണ്ടതായി വരുന്ന വെല്ലുവിളികൾ പലപ്പോഴും ഈ പരിധിക്കപ്പുറം കഴിവുകൾ ആവശ്യപ്പെടുന്നു.ഈ അവസരത്തിൽ,സർവശക്തനും എല്ലാറ്റിന്റ്റെയും നിയന്താവുമായ ഒരാളുണ്ട് എന്ന വിശ്വാസം നമുക്ക് ആശ്വാസവും പ്രത്യാശയും നൽകുന്നു.ഈ പ്രത്യാശ,പ്രതിസന്ധികളെ മറികടക്കാൻ നമ്മെ പ്രാപ്തരാക്കുന്നു.നമ്മുടെ ഇടയിൽ ആൾദൈവങ്ങൾ ഉണ്ടാവാൻ കാരണം അവർ മനുഷ്യർക്ക് ഈ പ്രത്യാശ പകരുന്നു എന്നതിനാലാണ്.
മതം ഒരു മാർഗ്ഗദർശി എന്ന നിലയിൽ ആവശ്യമാണ്.ദൈവവുമായി ബന്ധപ്പെടാൻ അംഗീകൃതമായ മീഡിയം മതമാണ്.ദൈവവുമായുള്ള ആശയവിനിമയത്തിന് ഈ മീഡിയത്തിന്റ്റെ ആവശ്യമില്ലാത്തവർക്ക് (അവർക്കുമാത്രം) മതമെന്ന അനാവശ്യഭാരം ഒഴിവാക്കാവുന്നതാണ്.
എൻടെ പല സംശയങ്ങളും ഇപ്പോഴും സംശയങ്ങളായിത്തന്നെ അവശേഷിക്കുന്നു.പക്ഷേ കിട്ടിയ ഉത്തരങ്ങളിൽ ഞാൻ സംതൃപ്തനാണ്.ബാക്കിയുള്ളവ സമയത്തു പരിഹരിക്കപ്പെട്ടുകൊള്ളും.
ഈ ലോകത്തിൽ മനുഷ്യന് ഉണ്ടായിരിക്കേണ്ട അത്യാവശ്യഗുണം സ്നേഹവും കരുണയുമുള്ള ഒരു മനസ്സുണ്ടാവുക എന്നതാണ്.ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്നത്രയും കാലം ചുറ്റുമുള്ള മനുഷ്യരെ ആത്മാർത്ഥമായി സ്നേഹിക്കുകയുംഅവർക്കു സാധിക്കുന്ന സഹായങ്ങൾ സന്തോഷത്തോടെ ചെയ്തുകൊടുക്കുകയും ചെയ്യുക.ഏതെന്കിലുമൊരു മതവിശ്വാസി എന്നതിലുപരി ഒരു നല്ല മനുഷ്യനാവുക..... :-)

No comments:
Post a Comment