തത്വചിന്ത നിർലോഭം വിളമ്പുന്ന എണ്ണമറ്റ ബ്ളോഗന്മാർ ഈ ലോകവ്യാപകവലയിൽ ഉണ്ടെന്ന് അറിയാഞ്ഞിട്ടല്ല.കന്നി പോസ്ട് കുറെക്കൂടി നർമരസപ്രധാനമാവണം എന്നാഗ്രഹിച്ചതുമാണ്.പക്ഷേ, പ്രിയസുഹൃത്ത് സെബിയുമായി ഇന്നുണ്ടായ,വളരെ രസകരമായ ഒരു സംവാദം,ഇവിടെ ഇതൊക്കെ കുത്തിക്കുറിക്കാൻ പ്രേരകമായി.ഇതൊന്നും എനിക്കു മുൻപു ശീലമില്ലാത്ത ശീലങ്ങളാകയാൽ,സ്വാഭാവികമായി വന്നുപോയേക്കാവുന്ന ഭാഷാപിശകുകൾ('ഭാഷാപിശക്' എന്ന പ്രയോഗം തന്നെ ഒരു പിശകാണോ എന്നു ഞാൻ സംശയിക്കുന്നു) പ്രിയ വായനക്കാരാ/വായനക്കാരീ,താന്കൾ കണ്ടില്ല എന്നു നടിക്കും എന്നു ഞാൻ വിശ്വസിക്കുന്നു.
യൂഷ്വൽ കത്തിക്കും അശ്ലീലത്തിനുമിടക്ക് 'ടെക്നോളജിയുടെ ഇനിയുമുള്ള വളർച്ച അനാവശ്യമാണ്' എന്ന എൻറ്റെ 'വിവാദപരമായ' പ്രസ്താവനയാണ് സെബിയെ ചൊടിപ്പിച്ചത്.എൻറ്റെ ഈ കമ്മ്യൂണിസ്ട് പ്രസ്താവന ഒരുപക്ഷേ നിങ്ങൾക്കും ദഹിക്കുന്നുണ്ടാവില്ല.'ടെക്നോളജി വളർന്നില്ലായിരുന്നുവെൻകിൽ ഇവനീ ബ്ളോഗുപോലും എഴുതില്ലായിരുന്നു' എന്ന് എന്നെ നിങ്ങൾ ഉള്ളിൽ കളിയാക്കുകയും ചെയ്തിട്ടുണ്ടാവും.ശരിതന്നെ.സമ്മതിക്കുന്നു.പക്ഷേ സുഹൃത്തെ,ഒന്നാലോചിച്ചുനോക്കൂ.ഇപ്പോഴുള്ള സാൻകേതികവിദ്യക്കു പരിഹരിക്കാവുന്നതല്ലേയുള്ളു ഒരു സാധാരണക്കാരൻറ്റെ ആവശ്യങ്ങൾ? അതിവേഗം ആശയവിനിമയം നടത്താൻ ഫോൺ,സഞ്ചരിക്കാൻ വാഹനങ്ങൾ,വിനോദോപാധികളായി ടെലിവിഷൻ,കംപ്യൂട്ടർ മുതലായവ...ആരോഗ്യ മേഖലയിൽ,പുതുരോഗങ്ങളുടെ കടന്നുവരവ് ആ മേഖലയിൽ പുതുസൻകേതങ്ങളുടെ ആവിർഭാവം അത്യന്താപേക്ഷിതമാക്കുന്നുണ്ടെൻകിലും ഈ പുതുരോഗങ്ങളൊക്കെയും,സാൻകേതികവിദ്യാകേന്ദ്രീകൃതമായ,വ്യായാമരഹിതമായനമ്മുടെ പുതുജീവിതരീതിയുടെ സംഭാവനകളല്ലേ?
എൻറ്റെ വാദമുഖങ്ങൾ ഇങ്ങനെയൊക്കെ വളരെ വിദഗ്ദ്ധമായി ഞാൻ അവതരിപ്പിച്ചെൻകിലും,ഡിബേറ്റിൽ ഇൻക്രീഡിബിൾ ഹൾക്കിൻറ്റെ അവതാരമായ സെബി എന്നെ പിച്ചിച്ചീന്തിക്കളഞ്ഞു.എൻകിലും,അത്യാഗ്രഹവും അസംതൃപ്തിയുമാണ് മനുഷ്യൻറ്റെ പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ കാരണം എന്ന സ്വകാര്യപാഠം ഞാൻ പഠിച്ചു.അതിൽ ഞാൻ സംതൃപ്തനാണ്... :-)

No comments:
Post a Comment